ഡൽഹി: നാലാം കിട സിനിമാ നടിമാരേയും ഏഴാം കൂലി സിനിമാ നടൻമാരെയും നേതാക്കളായി ചുമന്ന് കേന്ദ്ര ഭരണകക്ഷി പുലിവാല് പിടിക്കുകയാണ്. സിനിമാനടികളുടെ വാലേൽ തൂങ്ങിയാണ് ചില കക്ഷികൾ കുറേ കാലമായി പിടിച്ചു നിൽക്കുന്നത്. കാലണയുടെ വിവരമില്ലെങ്കിലും തൊലി വെളുപ്പ് കാട്ടി അണികളെയും നേതാക്കൻമാരെയും വശീകരിക്കാമെന്ന് മനസ്സിലാക്കി കുറേ നടികളും ഭക്തിയഭ്യാസം കാട്ടിയാൽ നേതാവാകാമെന്ന് കരുതി കുറേ നടൻമാരും കേന്ദ്ര ഭരണകക്ഷിയിൽ ചേക്കേറിയിട്ടുണ്ട്. വേഷം കെട്ടുകളുടെ അയ്യര് കളിയുമായി നടക്കുന്ന അവരിലൊരാൾ "രാജ്യത്തിന് പിതാക്കന്മാരില്ലെ" ന്ന പരാമർശവുമായി രംഗത്ത് വന്നിരിരുന്നു. കങ്കണ റണാവത്താണ് തറ ഡയലോഗുമായി വന്ന നടി. എം.പി കൂടിയാണ് കങ്കണ.പക്ഷെ തള്ളി ബിജെപി നേതാവ്. ഇത്തവണ ബിജെപി കയ്യോടെ കങ്കണ യെ തള്ളിപ്പറഞ്ഞു. കങ്കണയുടെ പ്രസ്‌താവന കൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നുവെന്ന് ബി ജെപി നേതാവ് മനോരഞ്ജൻ കാലിയ എംപി പറഞ്ഞു. കങ്കണയുടേത് പരിചയക്കുറവിന്റെ പ്രശ്‌നങ്ങളാണെന്നും മനോരഞ്ജൻ പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തിലായിരുന്നു മഹാത്മാ ഗാന്ധിക്കെതിരെ പോസ്റ്റുമായി മാണ്ഡി എംപി യായ കങ്കണ റണാവത് രംഗത്തെത്തിയത്. 'രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് പുത്രന്മാരു ണ്ട്. ഭാരതമാതാവിൻ്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ' എന്നായിരുന്നു കങ്കണയുടെ കുറി പ്പ്. ഇതേ പോസ്റ്റിൽ ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ 120-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമർശനം ശക്തമായതോടെ തിരുത്ത് വരുത്തി കങ്കണ തടിതപ്പി. ഗാന്ധിജി മുന്നോട്ടുവച്ച ശുചിത്വത്തെ പിന്തുടർന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയും അറിയിച്ചാണ് കങ്കണ തടി തപ്പിയത്. ചരിത്രപരമായ വസ്തുത പോലും അറിയാത്ത ഈ തരം നേതാക്കളെ ഒക്കെ ചുമക്കുന്ന ഒരു പാർട്ടി ഇന്ത്യയിൽ ഉണ്ടെന്ന ആക്ഷേപത്തിൽ നാണംകെട്ടാണ് ബിജെപി കങ്കണയെ ഒതുക്കിയത്.
Kangana, who does not know the father of the nation, is taking the BJP by the tiger's tail.